മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ വാർഷികാഘോഷം സംഗീതസംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ അഫ്‌സൽ ഉദ്ഘാടനം ചെയ്തു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം.പരീത് അദ്ധ്യക്ഷത വഹിച്ചു. പ്ലേസ്‌കൂൾ, എൽ.കെ.ജി, യു.കെ.ജി എന്നിവയിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടിയായിരുന്നു. കൊച്ചുകുട്ടികൾക്ക് മാത്രമായി സ്‌ക്കൂളിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നത് ആദ്യമാണ്. കുട്ടികളുടെ പരിപാടി ആസ്വദിക്കുവാൻ എല്ലാ രക്ഷകർത്താക്കളും എത്തിയിരുന്നു. ഗായകൻ അഫ്‌സലിന്റെ ഗാനാലാപനം കുട്ടികൾക്ക് ആവേശമായി. എൽ.കെ.ജി., യു.കെ.ജി ക്ലാസുകളിലെ മികച്ച കുട്ടികൾക്കുള്ള അവാർഡും, കലാതിലക, കലാപ്രതിഭ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഡോ.ഇ.കെ.മുഹമ്മദ് ഷാഫി, പ്രിൻസിപ്പൽ അനുജി ബിജു , ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം.അസീസ്, വൈസ് ചെയർമാൻ എം.എം.മുഹമ്മദ് കുഞ്ഞ്, ട്രഷറർ വി.യു.സിദ്ധിഖ്, വാർഡ് കൗൺസിലർ ഉമാമത്ത് സലിം, സ്‌കൂൾ ചെയർമാൻ എം.കെ.മൊയ്തീൻ ഹാജി, മാനേജർ എം.എം.മക്കാർ, മറ്റു ട്രസ്റ്റ് അംഗങ്ങൾ, ഹെഡ്മിസ്ട്രസ് സന്ധ്യ.കെ.എസ്.പൈ എന്നിവർ പങ്കെടുത്തു.