guru-muni-narayanaprasad
തോട്ടുവ മംഗലഭാരതിയിൽ നടത്തിയ സർവ്വ ധർമ്മ സമന്വയ പഠന ക്ലാസ്സിൽ ഗുരു മുനി നാരായണ പ്രസാദ് സംസാരിക്കുന്നു. ജസ്റ്റിസ് ഷംസുദ്ദീൻ, സ്വാമി ത്യാഗീശ്വരൻ എന്നിവർ സമീപം

പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ ഭാരതീയ ദർശനങ്ങളും വിവിധ മതങ്ങളിലെ സത്യദർശനങ്ങളും ഉൾപ്പെടുത്തി നടന്ന ഏകദിന പഠനക്യാമ്പ് ജസ്റ്റിസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ, കെ പി ലീലാമണി,എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ മദ്രസകളിൽ നിന്ന് 32 ഓളം മൗലവിമാർ പങ്കേടുത്തു.