മൂവാറ്റുപുഴ: മെയിന്റൻസ് ട്രെെബ്യൂണൽ മൂവാറ്റുപുഴയും സാമൂഹ്യനീതി വകുപ്പും സംയുക്താമായി മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമ പ്രകാരം നടപടിയിൽ ഇരിക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും പുതിയ പരാതികൾ സ്വീകരിക്കുന്നതിനുമായി അദാലത്ത് നടത്തുന്നു. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും , അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തുന്നു . 10ന് രാവിലെ 10മുതൽ 12.30 വരെ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബ്ലോക്ക് പ‌ഞ്ചായത്ത് ഹാളിലാണ് ക്യാമ്പെന്ന് ആർ.ഡി.ഒ അറിയിച്ചു.