പറവൂർ :മുനിസിപ്പൽ കവലയിലെ ഓട്ടോ സ്റ്റാൻഡിന് സമീപം കളഞ്ഞു കിട്ടിയ 34,000 രൂപ അടങ്ങിയ പഴ്സ് ഉടമസ്ഥനു തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കെ.എം.കെ കവല കണ്ണംപറമ്പിൽ മുരുകൻ ചെട്ടിയാറാണ് പണം കിഴക്കേപ്രം ചിതലൻ ജോസിന് കൈമാറിയത്.പരിശോധിച്ചപ്പോൾ പഴ്സിൽ നിന്നും പറവൂർ സഹകരണ ബാങ്കിലെ രസീത് ലഭിച്ചു. പഴ്സുമായി മുരുകൻ ബാങ്കിലെത്തി. ബാങ്ക് അധികൃതർ ജോസിനെ വിളിച്ചുവരുത്തി പഴ്സ് കൈമാറി.