. അങ്കമാലി. കെ.പി.എം.എസ്. അങ്കമാലി യുണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറുടെ ചരമവാർഷികദിനംആചരിച്ചു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ജി. പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി.എ.വാസുഅദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വി.വി.കുമാരൻ, ഖജാൻജി പി.വി.പരമേശ്വരൻ, വിനോഭയ്, ജിജി കുമാരൻ, എൻ.എം.സമോഷ്, പി.കെ.ഗോപി, ഒ.കെ.അജു എന്നിവർ പ്രസംഗിച്ചു.