-sabarimala-protest

കൊച്ചി : സഹകരണ രജിസ്ട്രാറുടെ ഉത്തരവുകൾക്കെതിരെ സഹകരണ സംഘങ്ങളുടെ ചെലവിൽ കേസ് നൽകരുതെന്ന സർക്കുലർ ലംഘിച്ചതിന്റെ പേരിൽ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിവാദ സർക്കുലറിനെതിരെ തൃശൂരിലെ കണ്ടാണശേരി പഞ്ചായത്ത് കൺസ്യൂമേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് പി.ആർ.എൻ. നമ്പീശൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഡിസംബർ നാലിലെ സഹകരണ രജിസ്ട്രാറുടെ സർക്കുലർ സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ പറയുന്നു. രജിസ്ട്രാറോടു നിലപാടു തേടിയ ഹൈക്കോടതി ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.

സഹകരണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ് സർക്കുലർ. അധികാര പരിധി ലംഘിച്ചുകൊണ്ടുള്ള ഇത്

റദ്ദാക്കണമെന്നും ഹർജി തീർപ്പാകും വരെ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഹർജി പരിഗണിക്കവേ സർക്കുലർ സംബന്ധിച്ച് ചില അപാകതകൾ പരിഹരിക്കാനുണ്ടെന്ന് സർക്കാരും വ്യക്തമാക്കി.