തെക്കൻപറവൂർ: ധീവര പരിഷ്കരണി കരയോഗം വക ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവും,​ സർപ്പദൈവങ്ങൾക്ക് തളിച്ചു കൊടുക്കലും വ്യാഴാഴ്ച കൊടിയേറി 19 ന് ആറാട്ടോടു കൂടി സമാപിക്കും.

12 ന് രാവിലെ 10ന് കൊടിക്കയർ,​ കൊടിക്കൂറ എഴുന്നള്ളിപ്പ്,​ 10.30 ന് നാരായണീയ പാരായണം,​ 12ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 7 നും 8 നും മദ്ധ്യേ തൃക്കൊടിയേറ്റ് തുടർന്ന് കലാഭവൻ വിനോദ് ആലപിച്ച സുപ്രഭാതം സി.ഡിയുടെ പ്രകാശന കർമ്മം.

13ന് രാവിലെ 9ന് ഭാഗവതപാരായണം,​ വൈകിട്ട് 6 ന് ശാസ്താംപാട്ട്,​ രാത്രി 8 ന് വിവിധ കലാപരിപാടികൾ.

14 ന് രാത്രി 7 ന് താലംവരവ് തുടർന്ന് ഭക്തിഗാനസുധ,​ രാത്രി 8.30ന് ചാക്യാർകൂത്ത്.

15 ന് രാവിലെ 8.30ന് സർപ്പദൈവങ്ങൾക്ക് തളിച്ചുകൊടുക്കൽ,​ സർപ്പംപാട്ട്,​ 9.30ന് കലശാഭിഷേകം,​ വൈകിട്ട് 6.30ന് വിദ്യാഭ്യാസ പ്രോത്സാഹന വിതരണം,​ 8.30ന് വിവിധ കലാപരിപാടികൾ.

16 ന് രാത്രി 8 ന് കലാപരിപാടികൾ.

17 ന് രാവിലെ 9ന് ശ്രീബലി,​ വൈകിട്ട് 3ന് കാഴ്ചശ്രീബലി,​ രാത്രി 8.30ന് കലാപരിപാടികൾ,​ 9 ന് നാടകം മുത്ത്.

18 ന് വൈകിട്ട് 3 ന് പകൽപ്പൂരം,​ രാത്രി 9 ന് സൂപ്പർഹിറ്റ് ഗാനമേള

19 ന് രാവിലെ 9 ന് കൊടിയിറക്ക്,​ 10 ന് ആറാട്ട്,​ 12 ന് ആറാട്ട് സദ്യ.