കൊച്ചി: ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും സ്വാമി ഗോവിന്ദാനന്ദ സമാധി നവതി ആചരണ സമാരംഭവും ഇന്ന് വൈകിട്ട് 6.30 ന് തെക്കൻ പറവൂർ പി.എം.യു.പി സ്കൂൾ ഹാളിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ ( ജി.ഡി.പി.എസ് ) തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പി.സി.ബിബിൻ അദ്ധ്യക്ഷനാകും. കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൽ.സന്തോഷ് ജാതി മീമാംസ ശതാബ്‌ദി സന്ദേശം നൽകും.
തെക്കൻ പറവൂർ എസ്.എൻ.ഡി.പി യോഗം 200ാം നമ്പർ ശാഖായോഗം പ്രസിഡന്റ് പി.വി.സജീവ് സ്വാമി ഗോവിന്ദാനന്ദ നവതി സന്ദേശം നൽകും. പൂത്തോട്ട എസ്.എൻ.ഡി.പി യോഗം 1103ാം നമ്പർ ശാഖ സെക്രട്ടറി ഡി.ജയചന്ദ്രൻ ശിവഗിരി തീർത്ഥാടന സന്ദേശം നൽകും.
സെക്രട്ടറി കെ.കെ.ശേഷാദ്രിനാഥൻ , മാതൃവേദി പ്രസിഡന്റ് ഷീല രമേശൻ, ജി.ഡി.പി.എസ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.കെ.അശോകൻ, സെക്രട്ടറി ഷെജി വാസവൻ എന്നിവർ സംസാരിക്കും. തുടർന്ന് ' ദിവ്യശ്രീ ഗോവിന്ദാനന്ദ സ്വാമിയും കാഞ്ചിപുരം ശ്രീനാരായണസേവാശ്രമവും ' ദൃശ്യാവിഷ്കാരം.