മൂവാറ്റുപുഴ: പുറം ഏജൻസികളെ നടത്തിപ്പിന് ഏൽപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ എല്ലാ വൃദ്ധമന്ദിരങ്ങളുടേയും അഗതി മന്ദിരങ്ങളുടേയും പ്രവർത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ സിറ്റിസൺസ് ഡയസ് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വൃദ്ധസദനത്തിലെ അന്തേവാസികൾ അധികൃതരെ അറിയിച്ചിട്ടുള്ള വിഷയത്തിൽ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ഇടപെടൽ വേണമെന്നും സമിതി ആവശ്യപ്പെട്ടു. ചെയർമാൻ പി.എസ്.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. ജയകുമാർ, കെ.എൻ. ബഷീർ, എ.ഡി.മധു, ബിജു ജോസഫ്, ടി.എസ്. മുഹമ്മദ്, അസീസ് പാണ്ട്യാർപ്പിള്ളിൽ, ജോർജ് തോട്ടം, ജോസ് പാലേക്കുടി എന്നിവർ സംസാരിച്ചു.