കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (സിഗ്മ ) സംഘടിപ്പിക്കുന്ന ദേശീയ മേള 2020 മാർച്ച് 2 മുതൽ 4 വരെ കൊച്ചിയിൽ നടക്കും. പരിപാടിയുടെ ലോഗോ, ബ്രാൻഡ്, വെബ്‌സൈറ്റ് എന്നിവയുടെ പ്രകാശനം ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ നിർവഹിച്ചു .
ഫാഷൻ വ്യവസായത്തിലെ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉല്പന്നങ്ങളും ട്രെൻഡുകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് സിഗ്മ പ്രസിഡന്റ് ടി. ഷെജു പറഞ്ഞു. സിഗ്മ ജോയിന്റ് സെക്രട്ടറിയും ഇവന്റ് കോ ഓർഡിനേറ്ററുമായ അബ്ബാസ് അദ്ധറ, വൈസ് പ്രസിഡന്റ് ഷറഫ് ജലാൽ, ട്രഷറർ മാഹിൻ പി.എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.