കൊച്ചി: വാളയാർ പെൺകട്ടികളുടെ ആത്മഹത്യ കേസ് അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനുവരി 4 മുതൽ 22 വരെ ഹൈക്കോടതിയിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വാളയാർ നീതിമാർച്ചിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കെ.സി രാജേന്ദ്രനെ ജാഥാക്യാപ്റ്റനായും . അഡ്വ എം.ആർ. രാജേന്ദ്രൻ നായർ, പ്രൊഫ കെ അവിന്ദാക്ഷൻ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.