മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ മൂന്നാം വാർഷികം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12ന് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. മുൻഎം.എൽ.എ ഗോപി കോട്ടമുറിയ്ക്കൽ വൃദ്ധ ദമ്പതികളെ ആദരിക്കും. 2019-20ലെ പദ്ധതി പ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ നിർവഹിക്കും. അവാർഡ് ദാനം നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജും, സമ്മാനദാനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീമും, പി.എം.എ.വൈ.പദ്ധതി അംഗീകാര സമർപ്പണം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം.സീതിയും നിർവഹിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാർ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.