തൃക്കാക്കര : മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കളമശേരി സ്വദേശി സി.എ നൗഷാദിന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസിലെ യാത്രക്കാരിൽ ഒരാൾ ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യം എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാറിന് വാട്‍സ്സ്അപ്പിൽ അയച്ചുകൊടുത്തത്. തുടർന്ന്
ആലുവ -എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമീന ബസിന്റെ ഡ്രൈവറാണ് ഇയാളെന്ന് കണ്ടെത്തി.