ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി പത്താം വർഷത്തിലേക്ക്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സംഘടന കഴിഞ്ഞ അഞ്ചു വർഷമായി പ്രതിമാസം 66 പേർക്ക് ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്നുണ്ട്. പാലിയേറ്റിവ് കെയർ രംഗത്തേക്ക് ചുവട് വയ്ക്കാനാണ് അടുത്ത ലക്ഷ്യം. കീഴ്മാട് എയ്‌ലി ഹിൽസ് കൈമാറിയ കെട്ടിടത്തിൽ അടുത്ത വർഷം മുതൽ കിടപ്പു രോഗികൾക്ക് പരിചരണം നൽകും. അമൃത ആശുപത്രി, ഡോ. ടോണീസ് ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളുമായി സഹകരിച്ച് നടത്തുന്ന മെഗാ ക്യാമ്പുകളും തുടരും.