നെടുമ്പാശേരി: മേയ്ക്കാട് മധുരപ്പുറത്ത് ജനവാസ മേഖലയിൽ ആരംഭിക്കുന്ന മദ്യശാലക്കെതിരെജന ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആനപ്പാറ കവല മുതൽ മധുരപ്പുറം പാലം വരെ മനുഷ്യചങ്ങലതീർത്തു.
യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എൽദോ പ്രതിജ്ഞചൊല്ലി ക്കൊടുത്തു. ജനജാഗ്രത സമിതി ചെയർമാൻ എം.ജെ. വർക്കി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലിസിജോർജ്ജ്, ഫാ. ജിമ്മി കന്നത്തൂർ, എം.കെ. ഭാസ്‌കരൻ, ഫാ. വർഗീസ് പൈനാടത്ത്, അനിൽ കാത്തിലി, കെ.ഐ. ബാബു, എ.കെ. ധനേഷ്,
എം.എ. ബ്രഹ്മരാജ്, എം.വി. ഷാജു, ബൈജു കോട്ടയ്ക്കൽ, കെ.ആർ. ഷിബു, കെ.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു .