നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരുമാസത്തിനിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത് അഞ്ചരക്കോടി രൂപയുടെ സ്വർണം. 22 പേരാണ് സ്വർണക്കടത്തിനിടെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ വിദേശകറൻസിയും പിടികൂടി.
15.2 കിലോ സ്വർണമാണ് നെടുമ്പാശേരിയിൽ മാത്രം എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. മുൻകാലങ്ങളിലെ പോലെ സ്വർണക്കട്ടിയാക്കിയും ആഭരണങ്ങളാക്കിയും കടത്തുന്ന രീതിക്ക് മാറ്റം വന്നു. ദ്രാവക രൂപത്തിൽ പായ്ക്കറ്റുകളിലാക്കിയാണ് ഇപ്പോൾ സ്വർണക്കടത്തിന് ശ്രമം . പലപ്പോഴും ശരീരത്തോട് ചേർന്ന് കെട്ടിയും കാൽ പാദത്തിനടിയിൽ ഒട്ടിച്ച നിലയിലുമെല്ലാം സ്വർണം കടത്താൻ നടത്തിയ ശ്രമങ്ങൾ കസ്റ്റംസ് വിഫലമാക്കി.
. 20 ലക്ഷം രൂപ വിലമതിക്കുന്ന 526 കാർട്ടൺ സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് ഒരു മാസത്തിനിടെ പിടികൂടി . ഇതിന് 20 ലക്ഷം രൂപ വിലമതിക്കും.