കൊച്ചി: മെട്രോ പൈലിംഗിനിടെ പേട്ടയിൽ കുടിവെള്ള പൈപ്പ് പൊട്ടി. ഇതോടെ പൂണിത്തുറയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. വാട്ടർ അതോറിറ്റിയുടെ നാല് ഇഞ്ച് പൈപ്പാണ് പൊട്ടിയത്.കഴിഞ്ഞ ദിവസം പൈലിംഗിനിടെ സിറ്റി ഗ്യാസ് പദ്ധതിയുടെ വാതക കുഴൽ പൊട്ടി വാതകചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തിയിരുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളും,പരിശോധനയുമില്ലാതെ പൈലിംഗ് നടത്തുന്നതുമൂലമാണ് അനിഷ്ട സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കൗൺസിലർ വി.പി.ചന്ദ്രൻ പറഞ്ഞു.