കോലഞ്ചേരി: അഞ്ച് വർഷമായി വാഹന നികുതി അടയ്ക്കാത്തവർക്ക് സുവർണാവസരം.ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 31 നു മുമ്പായി കുടിശിക അടയ്ക്കാത്തവർക്ക് പിടിവീഴും.

ഈ വർഷം മാർച്ച് 31ന് അഞ്ച് വർഷമോ, അതിലധികമോ നികുതി കുടിശികയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ച് വർഷത്തെ നികുതിയുടെ 20 ശതമാനം അടച്ചാൽ മതി. നോൺ ട്രാൻസ് പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും.

ഇതടച്ചാൽ ഇതു വരെയുള്ള നികുതി കുടിശിക തീർപ്പാകും.

ഭാവിയിൽ ഉണ്ടാകുന്ന നികുതി ബാദ്ധ്യതകൾ ഒഴിവാക്കും.

വാഹനം കൈവശം ഇല്ലെങ്കിലോ, കൈമാ​റ്റം ചെയ്തോ, പൊട്ടിപ്പൊളിഞ്ഞു പോകുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾക്കാണ് സുവർണ്ണാവസരം നല്കി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്.