കൊച്ചി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് 2020 മത്സരത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഡിസംബർ 31വരെ നീട്ടി. വിജയികൾക്ക് 2021 ൽ ചൈനയിൽ നടക്കുന്ന ഷാൻഹായ് വേൾഡ് സ്‌കിൽസ് ഇന്റർനാഷണൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
മെക്കാട്രോണിക്‌സ്, മാനുഫാക്ചറിംഗ് ടീം ചലഞ്ച്, എയറോനോട്ടിക്കൽ എൻജിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, ബേക്കിംഗ്, ബ്യൂട്ടി തെറാപ്പി, ഹെയർഡ്രെസിംഗ്, മരപ്പണി, ജല സാങ്കേതികവിദ്യ, ഐ.ടി നെറ്റ്‌വർക്ക് കേബിളിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം ലഭിക്കും. പ്രാദേശിക, ജില്ലാ, സംസ്ഥാന, തലങ്ങളിൽ നടക്കുന്ന നൈപുണ്യ മത്സരങ്ങൾക്ക് ശേഷം 2020 ൽ ദേശീയ മത്സരം സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യാൻ : www.worldskillsindia.co.in