നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 12 ലക്ഷത്തോളം രൂപയുടെ അനധികൃത വിദേശ കറൻസി കസ്റ്റംസ് പിടിച്ചു. കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ അലക്‌സ് ബ്രിച്ചർ എന്നയാളിൽ നിന്നാണ് കറൻസി പിടിച്ചത്.