നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബംഗ്ലൂരുവിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നും ഒൻപത് വെടിയുണ്ടകൾ പിടിച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ഷിബു. സി.ഐ.എസ്.എഫിന്റെ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി.