കൊച്ചി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നാളെ (വ്യാഴം) രാവിലെ 10 ന് കാക്കനാട്ട് കളക്ടറേറ്റിന് മുന്നിൽ യു.ഡി.എഫ് ധർണ നടത്തുമെന്ന് ജില്ല സെക്രട്ടറി വിൻസെന്റ് ജോസഫ് അറിയിച്ചു. 14 നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പ്രകടനമായി സമരവേദിയിലെത്തും.
മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും. വി.ഡി.സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, പി.ടി.തോമസ്, ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ഘടകക്ഷി നേതാക്കളായ കെ.എം. അബ്ദുൾ മജീദ്, എം.എം. ഫ്രാൻസിസ്, ഷിബു തെക്കുംപുറം, ബാബു ജോസഫ്, ജോർജ് സ്റ്റീഫൻ, ഡൊമിനിക് കാവുങ്കൽ, പി. രാജേഷ്, ടി.കെ. ദേവൻ, തമ്പി ചെള്ളാത്ത് തുടങ്ങിയവർ പ്രസംഗിക്കും.