അങ്കമാലി:സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സി.എസ്. എ ആഡിറ്റോറിയത്തിൽ ഐ. എൻ. ടി. യു. സി നേതാവ് പി.ടി. പോൾ ഉദ്ഘാടനംചെയ്തു... ജനുവരി 8ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു.പണിമുടക്കിന്റെ ഭാഗമായി എളമരം കരീം നയിക്കുന്ന വാഹന ജാഥക്ക് കളമശ്ശേരിയിൽ സ്വീകരണംനൽകും... ഇ.ടി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. കെ. ഷിബു, ഡി.ആർ. പിഷാരടി, പി.പി. അഗസ്റ്റിൻ, വി.ഡി. ജോസഫ്, ജുഗുനു, പി.വി. മോഹൻ എന്നിവർ പ്രസംഗിച്ചു.