prragu
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ നടന്ന സാംസ്ക്കാരികസംഗമം ജില്ലാലൈബ്രറികൗൺസിൽസെക്രട്ടറി പി.ആർ.രഘുഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി:മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ.പി.ആർ.രഘു സംഗമം ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖലയിലെ വിവിധ ലൈബ്രറികളുടെ സഹകരണത്തോടെയാണ് സാംസ്കാരിക സംഗമം . മഹാകവി കുമാരനാശാന്റെ കാവ്യ ഗ്രന്ഥം ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള സെമിനാറുംനടത്തി.മലയാള ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ഡോ.സുരേഷ് മൂക്കന്നൂർ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, വി.ടി. ട്രസ്റ്റ് അംഗം പി.കെ. വർഗീസ്, മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി അംഗം എ.എസ്.ഹരിദാസ്, സി.എസ്.എ. ലൈബ്രറി സെക്രട്ടറി പി.വി. റാഫേൽ ,നവോദയം ഗ്രന്ഥശാല പ്രസിഡൻ്റ് പി.കെ.ബാലകൃഷ്ണൻ, സന്തോഷ് ലൈബ്രറി പ്രസിഡൻ്റ് പി.എ.ദേവസി, ജോസ് ഏനമാക്കൽ, ഷാജി പഴയിടത്ത്, വിജയലക്ഷ്മി ചന്ദ്രൻ ,ജി.ഗോപിക എന്നിവർ പ്രസംഗിച്ചു.