അങ്കമാലി: - സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 70 സി.ഐ.എസ്.എഫ്. ജവാൻമാർ അങ്കമാലി താലൂക്ക് ആശുപത്രിയും പരിസരവും വൃത്തിയാക്കി .സി.ഐ.എസ്. എഫ്.ഇൻസ്പെക്ടർ രാജേഷ് ജയകൃഷ്ണന്റെ നേത്യത്വത്തിലുള്ള സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സി.ഐ.എസ്. എഫ്.എയർപോർട്ട് യൂണിറ്റിലെ കമാൻഡന്റ് ഹിമാൻഷു പാണ്ഡെയാണ് ആരോഗ്യ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കുന്ന ദൗത്യത്തിന് സംഘത്തെ നിയോഗിച്ചത്.

നഗരസഭ ചെയർപേഴ്സൺ എം .എ.ഗ്രേസി ഉദ്ഘാടനം ചെയ്തു