road
കുടുംബനാട് കടവ് മുതൽ പാറേക്കാട്ടി കവല വരെയുള്ള ഭാഗത്തിന്റെ ടാറിംഗ് ജോലികൾ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഒരു കിലോ മീറ്റർ റോഡ് ആധുനിക വത്ക്കരിക്കാൻ ഒരു കോടി രൂപ , കോലഞ്ചേരിയിലെ റോഡുകൾക്ക് കോടികളുടെ തിളക്കം. മുൻ എം.പി അനുവദിച്ച തുകയിൽ മിച്ചം വന്ന തുകയ്ക്ക് മൂന്നു റോഡുകൾക്കു കൂടിനിലവാരത്തിലാക്കുന്നു.

മുൻ എം.പി. ഇന്നസെന്റ് നിർദ്ദേശിച്ചതനുസരിച്ച് 2017 സെപ്തംബറിൽ 20 കോടിയാണ് കേന്ദ്രം അനുമതി ലഭിച്ചത്.

റോഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ടെണ്ടറിൽ ബാക്കി വന്ന തുക ഉപയോഗിച്ച് 3 റോഡുകൾ കൂടി ആധുനിക നിലവാരത്തിൽ നിർമ്മിക്കാനാണ് നാഷണൽ ഹൈവേ ചീഫ് എൻജിനീയർ അനുമതി നൽകിയത്.

അനുവദിച്ച തുക 20 കോടി

ബാക്കി വന്ന തുക 4.5 കോടി

ആദ്യഘട്ടത്തിൽ


കോലഞ്ചേരി - പാറേക്കാട്ടി കവല - തമ്മാനിമ​റ്റം - കുടുംബനാട് കടവ് - 6.1 കി.മീ​റ്റർ
പാറേക്കാട്ടി കവല - കറുകപ്പിള്ളി - 2.3 കി.മീ​റ്റർ
പാറേക്കാട്ടി കവല - നിരപ്പാമല - തോന്നിക്ക - ഞെരിയാംകുഴി - മാങ്ങാട്ടൂർ - 4.4 കി.മീ​റ്റർ
കാരമോളേപ്പീടിക - മഴുവന്നൂർ പള്ളിത്താഴം - 3.1 കി.മീ​റ്റർ
കോലഞ്ചേരി - കക്കാട്ടുപാറ - പുളിച്ചോട്ടികുരിശ് - 4.1 കി.മീ​റ്റർ


ബാക്കി വന്ന നാലര കോടി ഉപയോഗിച്ച്

മഴുവന്നൂർ - മേക്കടമ്പ് റോഡ് - 2.8 കി.മീ​റ്റർ
ഞെരിയാംകുഴി - വൈ.എം.എ. റോഡ് - 1.2 കി.മീ​റ്റർ
മെഡിക്കൽ കോളേജ് - മാങ്ങാട്ടൂർ റോഡ് - 500 മീ​റ്റർ
ബി.എം.ബി.സി. നിലവാരത്തിലുള്ള ഈ 3 റോഡുകളുടെയും നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും

ടാറിംഗ് ആരംഭിച്ചു

20 കി.മീ​റ്റർ റോഡുകൾക്കാണ് അനുമതി നൽകിയിരുന്നത്. ഇതിൽ കുടുംബനാട് കടവ് മുതൽ പാറേക്കാട്ടി കവല വരെയുള്ള ഭാഗത്തിന്റെ പൂർത്തീകരിക്കാനുണ്ടായിരുന്ന ടാറിംഗ് തുടങ്ങി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ, എം.എൻ. മോഹനൻ, എൻ.വി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജനുവരിയിൽ പൂർത്തീകരിക്കും

ടാറിംഗ് പൂർത്തിയായ റോഡുകളിൽ സെൻട്രൽ ലൈൻ, സ്ഥല നാമ സൂചനാ ബോർഡുകൾ, സിഗ്നലുകൾ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികൾ ജനുവരി ആദ്യം ആരംഭിക്കും. ജനുവരി 30 നകം എല്ലാ പ്രവർത്തികളും പൂർത്തീകരിക്കും. ഇതോടെ കോലഞ്ചേരി മേഖല ഗതാഗതരംഗത്ത് കേരളത്തിലെ ഏ​റ്റവും മികച്ച പ്രദേശമായി മാറും.

ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി