വൈപ്പിൻ: വൈപ്പിൻ ഫോർട്ട് കൊച്ചി റോറോ ജങ്കാറിൽ നിന്ന് ചാടിയ യുവാവിനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് ഫോർട്ട് കൊച്ചി തുരുത്തി സുധീർ മകൻ അജ്മൽ (18) കൊച്ചി അഴിമുഖത്തേക്ക് ചാടിയത്. സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ രക്ഷാപ്രവർത്തനം നടത്തി യുവാവിനെ കരയിലെത്തിച്ചു. പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജങ്കാർ ഫോർട്ട് കൊച്ചി ജെട്ടിയിൽ വാഹനങ്ങൾ ഇറക്കുന്ന സമയത്തായിരുന്നു അജ്മൽ ചാടിയത്. യാത്രക്കാർ ലൈഫ്‌ബോയ് എറിഞ്ഞു നൽകിയെങ്കിലും അതിൽ പിടിക്കാൻ യുവാവ് തയ്യാറായില്ല. ഇതിനിടെയാണ് മത്സ്യതൊഴിലാളികൾ എത്തി ഇയാളെ രക്ഷപ്പെടുത്തിയത്.