കൊച്ചി: അവയവദാതാക്കളെയും ആതുരശുശ്രൂഷാരംഗത്തെ പ്രതിഭകളെയും കിഡ്നി വാരിയേഴ്സ് ഫൗണ്ടേഷനും കിഡ്നി ഫൗണ്ടേഷനും ചേർന്ന് ആദരിക്കും. ഈ മാസം 15 ന് ഉച്ചകഴിഞ്ഞ് ന് ഭാരത് ഹോട്ടലിലാണ് നടക്കും.
ജസ്റ്റിസ് ആന്റണി ഡൊമിനിക് ചടങ്ങിൽ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി., വസുന്ദമര രാഘവൻ, ഉമാപ്രേമൻ, ഡോ. രാജേഷ് ആർ. നായർ, ഡോ. രഘുനാഥ് പാറയ്ക്കൽ, ഡോ. ജോൺസൺ പി. ജോൺ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വി.ജി. ചന്ദ്രശേഖരൻ അറിയിച്ചു.