വൈപ്പിൻ : ചെറുമീൻ പിടുത്തത്തെ ചൊല്ലി ഫിഷറീസ് എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്ഥർക്കെതിരെ മുനമ്പത്ത് പ്രതിഷേധം. മുനമ്പം ഹാർബറിൽ ബി .എം. എസ് നടത്തിയധർണ ജില്ലാ പ്രസിഡൻറ് പി. എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സി .സി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി .എ റെജോഷ്, എ. ഡി ഉണ്ണികൃഷ്ണൻ , ബോട്ട് ഓണേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി പി ഗിരീഷ് , എം എം പി എസ് പ്രസിഡൻറ് സുധാസ് തായാട്ട്, സി എസ് ശൂലപാണി ( ഫ്രഷ് ഫിഷ് ആൻഡ് ട്രേഡേഴ്‌സ് അസോസിയേഷൻ , അലക്‌സ് താളൂപാടത്ത് ( കെ എൽ സി എ ), പി ആർ വിൻസി (മിനി ഹാർബർ തരകൻസ് അസോസിയേഷൻ ) കെ കെ വേലായുധൻ ( ട്രോൾ നെറ്റ് ഓർഗനൈസേഷൻ ) , കെ ബി രാജീവ് (മുനമ്പം തരകൻസ് അസോസിയേഷൻ ) , ഇ എസ് പുരുഷോത്തമൻ ( ബി ജെ പി ) , പി എസ് ഷൈൻകുമാർ (അരയമഹാസഭ) എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ഐ പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മുനമ്പം അങ്ങാടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. മുനമ്പം ഹാർബറിലേക്ക് വരുന്ന ബോട്ടുകളെ ഭീമമായ പിഴ അടപ്പിച്ചു മത്സ്യവ്യവസായ മേഖലയെ തകർക്കുന്ന നടപടികളാണ് ഫിഷറീസ് എൻഫോഴ്‌സ്‌മെൻറ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ്സ് സമരത്തിനിറങ്ങുന്നത്. ശനിയാഴ്ച വൈകീട്ട് 4.30 ന് മുനമ്പം അങ്ങാടിയിൽ പ്രതിഷേധ സായാഹ്നം അഡ്വ. വി ഡി സതീശൻ എം എൽ എ ഉത്ഘാടനം ചെയ്യും. കോൺഗ്രസ്സ് ഐ ബ്ലോക്ക് പ്രസിഡൻറ് വി എസ് സോളിരാജ് , എ ജി സഹദേവൻ, മുനമ്പം സന്തോഷ്, എം ജെ ടോമി തുടങ്ങിയവർ പ്രസംഗിക്കും.