കൊച്ചി: കേരള ഇന്റഗ്രൽ റിനൈസൻസ് ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന സർവമത സംഗമം ഈ
മാസം 15 ന് രാവിലെ 10 ന് പാലാരിവട്ടം പി.ഒ.സിയിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ഉദ്ഘാടനം ചെയ്യും.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. സ്വാമി ഡോ. സച്ചിതാനന്ദഭാരതി മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പ് സൊബസ്റ്റ്യൻ പൊന്നുമുത്തൻ, സ്വാമി ബേധേന്ദ്ര തീർത്ഥ, ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, സിസ്റ്റർ കരോലിന എന്നിവർ പ്രസംഗിക്കും. സർവമതസംഗമത്തിൽ ഫാ. റോബിൻ കണ്ണൻചിറ, സ്വാമി മുക്താനന്ദയതി, അബ്ദുൾ റഹിം എന്നിവർ പങ്കെടുക്കും. വൈകിട്ട് 4 ന് സമാപനസമ്മേളനം യാക്കോബായസഭ മെട്രോപോളീറ്റൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് ഉദ്ഘാടാനം ചെയ്യും.