മൂവാറ്റുപുഴ: സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെയിന്റൻസ് ട്രെെബ്യൂണൽ അദാലത്തിൽ 13 കേസുകൾ തീർപ്പായി. 20 കേസുകളാണ് അദാലത്തി ന്റെ പരിഗണനക്ക് എത്തിയത്. ബാക്കി 7 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബ്ലോക്ക് പ‌ഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 3 കേസുകൾ കൂടി പുതിയതായി എത്തി. രാവിലെ ആരംഭിച്ച അദാലത്ത് ആർ. രേണു ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹ്യ ക്ഷേമ ഓഫീസർ ജോഷി സംസാരിച്ചു. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും ,നേത്ര പരിശോധന ക്യാമ്പും നടത്തുന്നു .