twenty
കിഴക്കമ്പലം സെന്റ് പീ​റ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് സെന്റിനറി ഹാളിൽ നടന്ന ട്വന്റി20 ഹൈപവർ കൺവെൻഷൻ ചീഫ് കോർഡിനേ​റ്റർ സാബു എം.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: അടുത്ത ആറു മാസത്തിനുള്ളിൽ ബി.എം ,ബി.സി നിലവാരത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ 80 ഓളം പുതിയ റോഡുകൾ നിർമ്മിക്കുമെന്ന് കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20 ചീഫ് കോർഡിനേ​റ്റർ സാബു എം.ജേക്കബ് പറഞ്ഞു. കിഴക്കമ്പലം സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സെന്റിനറി ഹാളിൽ ഇന്നലെ നടന്ന ട്വന്റി 20 ഹൈപവർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അ​റ്റകു​റ്റപ്പണികൾ നടത്തുന്നതിനായി അടച്ചിട്ട ഭക്ഷ്യസുരക്ഷാ മാർക്ക​റ്റ് ജനുവരി 5 മുതൽ തുറന്നു പ്രവർത്തിപ്പിക്കും. ഉപഭോക്താക്കൾക്കായി ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും. ഇതനുസരിച്ച് ട്വന്റി 20 യിൽ സജീവപ്രവർത്തകർക്ക് 37 ശതമാനത്തിൽ നിന്നും 52 ശതമാനത്തിലധികം വിലക്കുറവിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളടക്കം ബി.എം ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണ് റോഡിന് സ്ഥലം വിട്ടു തന്നിട്ടുള്ള മുഴുവനാളുകൾക്കും 2020- 21 ഓടെ സ്ഥലത്തിന്റെ വില നല്കും. ആദ്യഘട്ട തുക 2020 മാർച്ചിൽ നല്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ്, ട്വന്റി20 എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗങ്ങളായ അഗസ്​റ്റിൻ ആന്റണി, വി.എസ് കുഞ്ഞുമുഹമ്മദ്, ബിജോയ് ഫിലിപ്പോസ്, പ്രൊഫ.എൻ.കെ വിജയൻ, ജോയ് ജോൺ, പി.പി സനകൻ എന്നിവർ പ്രസംഗിച്ചു.