വൈപ്പിൻ : എറണാകുളം സെൻറ് തെരേസാസ് കോളേജ് വിദ്യാർത്ഥികൾ ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മാലിന്യനിർമാർജന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഷിൽഡ റിബേര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെയ്‌സി തോമസ്, വാർഡ് മെമ്പർ, സാജു മേനാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.