തൃക്കാക്കര: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള 18 - 35 പ്രായപരിധിയിലുള്ള പട്ടികജാതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ എന്നീ മേഖലകളിലാണ് പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിയമനവും ലഭിക്കും. കൂടാതെ പരിശീലന കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. താത്പര്യമുള്ളവർ ഈ മാസം 13ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. വിവരങ്ങൾ 8078809610, 807880 2870