പള്ളിക്കര: സംഗീതാസ്വാദകർക്കും ഗായകർക്കുമായി മോറക്കാല കെ.എ ജോർജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹൃദയരാഗം പ്രതിമാസ സംഗീത പരിപാടി പിന്നണി ഗായകൻ ഷൈൻ പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് സംഗീത സദസ് സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യനായി.ജിജോ വി.തോമസ്, ലൈബ്ററി സെക്റട്ടറി സാബു വർഗീസ്, പി.ഐ. പരീക്കുഞ്ഞ്, ജിജോ കുര്യൻ, ജിബു ഐസക്ക്, എം.കെ. വേലായുധൻ, അർഷാദ് ബിൻ സുലൈമാൻ എന്നിവർ സംസാരിച്ചു.