തൃക്കാക്കര : നാലു ദിവസങ്ങളിലായി കാക്കനാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലും കളമശേരി കുസാറ്റ് ഗ്രൗണ്ടിലും നടന്ന എറണാകുളം ജില്ലാ കേരളോത്സവത്തിൽ 151 പോയിന്റു നേടി അങ്കമാലി ബ്‌ളോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുല്യ പോയിന്റു നേടി പറവൂരും വൈപ്പിനും രണ്ടാം സ്ഥാനം പങ്കിട്ടു.
മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം കൊച്ചിൻ കോർപറേഷനും വാഴക്കുളം ബ്‌ളോക്കും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിൽ നിന്ന് അങ്കമാലി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ട്രോഫി ഏറ്റുവാങ്ങി.