കോലഞ്ചേരി: കടയിരുപ്പ് എസ്.എൻ.ഡി.പി ശാഖയിലെ വനിതാ സംഘം വാർഷികം നടന്നു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.എൻ മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ വനിതാ സംഘം സെക്രട്ടറി ഇന്ദിര ശശി, ട്രഷറർ രമ സോമൻ, ശാഖ സെക്രട്ടറി എം.ആർ ശിവരാജൻ, വനിത സംഘം പ്രസിഡന്റ് നിർമ്മല രമേശൻ, സെക്രട്ടറി പുഷ്പ ശശി, പി അച്ചുതൻ, എൻ.എൻ രാജൻ, ഷിനി ബിജു ഭാരവാഹികളായി നിർമ്മല രമേശൻ (പ്രസിഡന്റ് ) ഷിനി ബിജു (വൈ.പ്രസി), പുഷ്പ ശശി (സെക്രട്ടറി), ഷാൽബി സെൽവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.