കളമശേരി : കൊച്ചി സർവകലാശാല യൂണിയനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുസാറ്റിൽ ഇന്ന് മുതൽ 14 വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാണാചരടുകൾ എന്ന വിഷയത്തിൽ അഡ്വ.വി.കെ പ്രസാദ് ഇന്ന് പ്രഭാഷണം നടത്തും. നാളെ (വ്യാഴം) അഡ്വ. മായാദേവി ലിംഗ നീതിയെക്കുറിച്ചും വെള്ളിയാഴ്ച അഡ്വ ഹരീഷ് വാസുദേവൻ ഭരണഘടനയും സമകാലിക നിയമഭേദഗതികളും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം.