two-jeep
പറവൂർ മിനി സിവിൽ സ്റ്റേഷനിൽ കിടന്ന് തുരുമ്പിക്കുന്ന സർക്കാർ വാഹനങ്ങൾ.

പറവൂർ : മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കിടക്കുന്ന സർക്കാർ വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. വർഷങ്ങളായി ഇവിടെക്കിടക്കുന്ന രണ്ടു വാഹനങ്ങളും ഉപയോഗശൂന്യമായിട്ട്. സാമൂഹ്യനീതി വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും വാഹനങ്ങളാണ് കോമ്പൗണ്ടിൽ മാർഗതടസ്സം സൃഷ്ടിച്ച് കിടക്കുന്നത്. വിവിധ സർക്കാർ ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലുണ്ട്. ഇവ ലേലം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കാൻ വൈകുന്നതാണ് വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ കാരണം. ഇവ നീക്കം ചെയ്താൽ സിവിൽ സ്റ്റേഷനിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യം ലഭിക്കും.