കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖ ശ്രീ നാരായണ വിജയസമാജത്തിന്റെ കീഴിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 13 മുതൽ 19 വരെ നടക്കും.
• വെള്ളി വെളുപ്പിന് 4.30ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 11.30ന് ഭദ്രദീപ പ്രകാശനം ജസ്റ്റിസ് പി.എസ് ഗോപിനാഥൻ. വൈകിട്ട് 6.45ന് പുരുഷൻ തന്ത്രി കൊടിയേറ്റും. രാത്രി 8ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം : പാട്ടുപാടുന്ന വെള്ളായി.
• 14ന് രാവിലെ 9ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 7ന് സംഗീത സദസ്, താലം ഘോഷയാത്ര.
• 15ന് രാവിലെ 9ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 6.30ന് നിറമാലയും ചുറ്റുവിളക്കും. 7ന് താലം ഘോഷയാത്ര. 8ന് കാവടി ഘോഷയാത്ര. 9ന് കലാസംഗമം.
• 16ന് രാവിലെ 8.30ന് സർപ്പത്തിന് നീറും പാലും 9ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 7ന് പെരിഞ്ഞനം ബാലമുരുക സംഘം ചിന്തുപാട്ട്. 9.30ന് കാവടി ഘോഷയാത്ര.
• 17ന് രാവിലെ 9ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 7ന് കലാസംഗമം. രാത്രി 9ന് കാവടി ഘോഷയാത്ര.
• 18ന് രാവിലെ 8.30ന് ശ്രീബലി, നാദസ്വരം, പഞ്ചാരി മേളം. വൈകിട്ട് 5ന് പകൽപ്പൂരം. കർപ്പൂര ദീപക്കാഴ്ച. 9ന് കാവടി ഘോഷയാത്ര. രാത്രി 10ന് പള്ളിവേട്ട മഹോത്സവം.
• 19ന് ആറാട്ട് ദിനത്തിൽ രാവിലെ 5.45ന് പള്ളിയുണർത്തൽ, 6ന് ഗണപതി ഹോമം, 8.30ന് ശ്രീബലി, നാദസ്വരം ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്. രാവിലെ 11ന് ആനയൂട്ട്, വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി 8.30ന് കോഴിക്കോട് ശ്രീനിവാസന്റെ ഭക്തിഗാനമേള. രാത്രി 11.30ന് ആറാട്ട് ബലി തുടർന്ന് ആറാട്ടിന് പുറപ്പാട്, തിരിച്ചെഴുന്നള്ളിപ്പിന് ശേഷം പഞ്ചവിംശതി കലശാഭിഷേകം, മംഗളപൂജ, പ്രസാദ വിതരണം.