പറവൂർ : സ്കൂൾ വിദ്യാർത്ഥികളിൽ ശരിയായി കൈ കഴുകുന്നതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടി ഹാന്റ് വാഷ് ഡേ പ്രോഗ്രാം നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തി. പ്രധാന അദ്ധ്യാപിക പി.ആർ. ലത ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ വി.പി. അനൂപ് ക്ളാസെടുത്തു. എൻ.സി.സി കേഡറ്റുകളായ അനന്തകൃഷ്ണൻ, ദേവപ്രിയ എന്നിവരുടെ നേതൃത്വത്തിൽ നൂറ് കേഡറ്റുകൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.