പറവൂർ :കെടാമംഗലം കായലിൽ കലാശാല നടത്തുന്ന ജലോത്സവം 15ന് നടക്കും. നാടൻ വള്ളങ്ങൾ പങ്കെടുക്കും. രാവിലെ ഒമ്പതരയ്ക്ക് കലാശാല പ്രസിഡന്റ് കെ.വി.ജയപ്രസാദ് പതാക ഉയർത്തും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത അദ്ധ്യക്ഷയായി​രി​ക്കും.