festival
ഓൾ ലൈറ്റ്‌സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് ഗിരിനഗറിൽ ഡെപ്യൂട്ടി മേയർ കെ ആർ. പ്രേമകുമാർ, ഏരീസ് ഗ്രൂപ്പ് .ഇ.ഒ സോഹൻ റോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഓൾ ലൈറ്റ്‌സ് ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് ഗിരിനഗറിലെ ഏരീസ് വിസ്‌മയാസ് മാക്‌സിൽ തുറന്നു. കൊച്ചി ഡെപ്യൂട്ടി മേയർ കെ ആർ.പ്രേമകുമാർ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ സോഹൻ റോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭാ സുപ്രണ്ട് ഉദയകുമാർ, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പൂർണിമ നാരായണൻ, അഡീഷണൽ സെക്രട്ടറി രഹേഷ് കുമാർ, സംവിധായകൻ എബ്രിഡ് ഷൈൻ, വിസ്‌മയാസ് മാക്‌സ് ഡയറക്ടർ ഷിബു രാജ്, ഇൻഡിവുഡ് ഡയറക്ടർ ശ്യാം കുറുപ്പ്, സിംഗപ്പൂരിലെ സിനിമാ വിതരണക്കാരൻ രമേശ് നാഗ്രാനി എന്നിവർ പങ്കെടുത്തു.

2020 ഫെബ്രുവരി 8 മുതൽ 12 വരെയാണ് മേള നടക്കുക. അന്തർദേശീയ, ദേശീയ ചിത്രങ്ങളുൾപ്പെടെ പ്രദർശിപ്പിക്കും, ഗോൾഡ് സൂക്ക് മാളിലെ ക്യൂ സിനിമാസ്, ഡർബാർ ഹാൾ ഗ്രൗണ്ട്, എറണാകുളം ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പ്രധാന വേദികളെന്ന് ആർട്ടിസ്റ്റിക് ഡയറക്ടറും ചീഫ് ഓർഗനൈസറുമായ നിഷ ജോസഫ് പറഞ്ഞു.