കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ട്രെയിനിംഗ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോലഞ്ചേരിയിൽ തെരുവു നാടകവും ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. രാജി കെ പോൾ അദ്ധ്യക്ഷയായി. പി സുധ, കെ.എം ഷാനിമോൾ എന്നിവർ സംസാരിച്ചു.