അങ്കമാലി : അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ് ) യും കേരള സ്റ്റേറ്റ് ജോബ് പോർട്ടലും സംയുക്തമായി ഡിസ്റ്റിൽ ജോബ് സംഘടിപ്പിച്ചു. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുത്ത ജോബ് ഫെയറിൽ 57 കമ്പനികളാണ് പങ്കെടുത്തത്. കേരള അക്കാദമി ഫോർ സ്‌കിൽസ് ആൻഡ് എക്‌സൽസിന്റെ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ എം ആർ അനൂപ് ജോബ് ഫെയർ ഉദ്‌ഘാടനം ചെയ്തു. ജനുവരി 16 ,17 തീയതികളിൽ ഡിസ്റ്റിൽ നടത്തുന്ന ഇന്റർകോളേജിയേറ്റ്ഫെസ്റ്റ് ഡിഗ്നിറ്റോയുടെ ഭാഗമായി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.ഡിസ്റ്റ് ഡയറക്ടർ ഫാ. ജോർജ്ജ് പോട്ടയിൽ , പ്രിൻസിപ്പൽ ഡോ . ഉണ്ണി സി ജെ , ഡിസ്റ്റ് പ്ലെയ്‌സ്‌മെന്റ് കോർഡിനേറ്റർ ജോസഫ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.