കിഴക്കമ്പലം: മാവിൻചുവട് ബസ് സ്​റ്റോപ്പിനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും ജല അതോറിട്ടി അധികൃതർക്ക് മൗനം. ഒരു മാസത്തിലേറെയായി തുടങ്ങിയിട്ട്.പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടു. വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ ബൈക്ക് യാത്രികർ വീഴുന്നത് പതിവാണ്. പൈപ്പ് പൊട്ടിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം റോഡു മുഴുവൻ ഒഴുകിപ്പരന്നതിനെ തുടർന്ന് റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെടുന്നതിനു കാരണമായിട്ടുണ്ട്. പൈപ്പിന്റെ ചോർച്ച മാ​റ്റി റോഡ് അ​റ്റകു​റ്റപ്പണി നടത്തണമെന്നാണ് ആവശ്യം.