തോപ്പുംപടി: ലോകത്ത് തന്നെ ഏറ്റവും മികച്ച ഭരണഘടന സംവിധാനമുള്ള നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് തടയാൻ കഴിയാത്തത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ഹൈക്കോടതി ജസ്.സി.കെ.അബ്ദുൾ റഹിം പറഞ്ഞു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുള്ളിക്കൽ അബാദ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഷാനവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു.ജസ്.പി.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി മേയർ കെ ആർ പ്രേമകുമാർ, അസി.കമ്മീഷ്ണർ കെ. ലാൽജി കെ.യു.ഇബ്രാഹിം കുമരകം രഘുനാഥ് ഡോ.നിസാം തുടങ്ങിയവർ സംബന്ധിച്ചു.