പറവൂർ : പ്രത്യാശ അയൽപക്ക സൗഹൃദ കൂട്ടായ്മക്കു കീഴിലുള്ള നാട്ടൊരുമ വനിത സ്വയം സഹായ സംഘത്തിന്റെ നാലാമത് വാർഷികാഘോഷം വാണിയക്കാട് കരീപ്പറമ്പ് നാട്ടൊരുമ നഗറിൽ നടന്നു. പ്രത്യാശ പാലിയേറ്റീവ് ഹെൽത്ത് കെയർ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷീബ സഗീർ മുഖ്യാതിതിഥിയായിരുന്നു. സുനിത നിസാർ, പുഷ്പവല്ലി, ജിൻഷ താഹിർ, ഫാത്തിമ അജ്മൽ, അക്മൽ സുൽത്താന, സജ്ന കരീം തുടങ്ങിയവർ സംസാരിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് കായിക മത്സരങ്ങളും കലാവിരുന്നും നടന്നു.