ഫോർട്ടുകൊച്ചി: കെ ജെ മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ജനങ്ങളുടെ സഹകരണത്തോടെ ഫോർട്ടുകൊച്ചി കടപ്പുറം ശുചീകരിച്ചു. മുൻ എം.പി.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ശുചിത്വത്തിൽ ഫോർട്ടുകൊച്ചിക്ക് വലിയ പങ്കാണുള്ളതെന്ന് രാജീവ് പറഞ്ഞു. വിദ്യാർത്ഥികൾ കൗൺസിലർമാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. ജനുവരി മുതൽ കുടുംബശ്രീ, സ്റ്റുഡൻസ് പൊലീസ് എൻ.എസ്.എസ് വിവിധ രാഷ്ടീയ സാമൂഹ്യ സംഘടനകൾ ചേർന്ന് ഫോർട്ടുകൊച്ചി ബീച്ച് ശുചീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു