പറവൂർ : ദേശീയപാതയിൽ വരാപ്പുഴ പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നന്ത്യാട്ടുകുന്നം പുറപ്പിള്ളി വീട്ടിൽ രഘുപണിക്കരുടെ മകൻ വൈശാഖ് (26) മരിച്ചു. നാഷനൽ ഹൈവേ അതോറിറ്റി ജീവനക്കാരനാണ് .മറ്റേബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. . തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കാക്കനാട്ടുള്ള ഓഫീസിൽ ഓഡിറ്ര് ജോലികൾ നടക്കുന്നതിനാൽ രാത്രി വൈകിയാണ് വൈശാഖ് വീട്ടിലേക്ക് മടങ്ങിയത്. . അമ്മ : ഹേമലത. സഹോദരി : മേഘന.